ശ്രീരംഗം ക്ഷേത്രത്തിലേക്ക് സുസ്വാഗതം.

Sri Ranganatha Swamy Temple, Srirangam

  • യാത്ര

നഗരം

യാത്രാവിവരങ്ങൾ

  • റോഡ്, റെയിൽ, വിമാന മാർഗ്ഗങ്ങളാൽ വളരെ മികച്ച രീതിയിൽ ബന്ധിപ്പിച്ചിരിക്കുന്ന സ്ഥലമാണ് തിരുച്ചിറപ്പള്ളി.
  • ശ്രീരംഗം ക്ഷേത്രം തിരുച്ചിറപ്പള്ളി റെയിൽ ജംഗ്ഷനിൽ നിന്നും 9 കി. മീ അകലെ സ്ഥിതി ചെയ്യുന്നു
  • ശ്രീരംഗം ക്ഷേത്രം തിരുച്ചിറപ്പള്ളി വിമാനത്താവളത്തിൽ നിന്നും 15 കി. മീ അകലെ സ്ഥിതി ചെയ്യുന്നു.
  • ശ്രീരംഗം ക്ഷേത്രം ശ്രീരംഗം റെയിൽവെ സ്റ്റേഷനിൽ നിന്നും 0.5 കി മീ അകലെ സ്ഥിതിചെയ്യുന്നു.
  • ട്രിച്ചി റെയിൽവെ സ്റ്റേഷൻ/ബസ് സ്റ്റാൻഡ്/വിമാനത്താവളം എന്നിവിടങ്ങളിൽ നിന്നും ക്ഷേത്രത്തിലേക്ക് “റെന്റ് എ കാർ” (വാടക വാഹനം) ലഭ്യമാണ്.
  • തിരുച്ചിറപ്പള്ളി റെയിൽവെ സ്റ്റേഷൻ/സെൻട്രൽ ബസ് സ്റ്റോപ്പ്/ചൈത്രം ബസ് സ്റ്റോപ്പ് എന്നിവിടങ്ങളിൽ നിന്നും 24/7 ബസ് സർവ്വീസ്(റൂട്ട് നമ്പർ.1) ലഭ്യമാണ്.

തിരുച്ചിറപ്പള്ളിയെ കുറിച്ച്

തിരുച്ചിറപ്പള്ളി നാഗരാജ ചോളന്റെ ആസ്ഥാനവും ചരിത്രപ്രാധാന്യമുള്ള അനവധി ക്ഷേത്രങ്ങൾ, സ്മാരകങ്ങൾ, പള്ളികൾ, മസ്ജിദുകൾ എന്നിവയുടെ കേന്ദ്രവുമാണ്‌. ഉറയൂർ (ഒറയൂർ എന്നും പറയാറുണ്ട്) എന്ന പ്രാചീന തിരുച്ചിക്ക് വളരെ ബൃഹത്തായ ഒരു പാരമ്പര്യമുണ്ട്. 2500 വർഷങ്ങളോളം പഴക്കമുള്ള, നാം അറിയുന്ന ചരിത്രകാലത്ത് ഇത് ആദിചോളന്മാരുടെ ആസ്ഥാനമായിരുന്നുവത്രെ. മനുഷ്യനിർമ്മിതമായ, ഏറ്റവും പഴക്കമുള്ളതും, കരികാള ചോളനാൽ കാവേരി നദിക്ക് കുറുകെ നിർമ്മിക്കപ്പെട്ടതുമായ കല്ലനായ് അണക്കെട്ട് ഉറയൂരിൽ നിന്നും ഏകദേശം 10 മൈൽ അകലെയായി സ്ഥിതിചെയ്യുന്നു. ഇത് പിൽക്കാലത്ത് വന്ന ചോളനായ്ക്കന്മാരുടെ കാലത്തും, ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ പ്രാരഭനാളുകളിലും വളരെ പ്രധാനപ്പെട്ട ഒരു നഗരമായിരുന്നു. മധുരൈ നായ്കന്മാരായ ഭരണാധികാരികൾ നിരവധി അവസരങ്ങളിൽ മധുരയിൽ നിന്നും തിരുച്ചിറപ്പള്ളിയിലേക്കും തിരിച്ചും അവരുടെ ആസ്ഥാനം മാറ്റിയിരുന്നു. ബ്രിട്ടീഷുകാർ തിരുച്ചിറപ്പള്ളി ആക്രമിച്ചത് അവരുടെ ഇന്ത്യ പിടിച്ചടക്കലിനു തുടക്കം കുറിച്ച ഒരു കാൽവയ്പ്പായിരുന്നു.

83 മീറ്റർ ഉയരത്തിൽ തള്ളിനിൽക്കുന്ന റോക്ക് ഫോർട്ട് തിരുച്ചിറപ്പള്ളിയുടെ ഒരു നാഴികല്ലാണ്‌.ഇങ്ങനെ ഉയർന്നുനിൽക്കുന്ന മറ്റ് പ്രദേശങ്ങളൊന്നും, മിക്കവാറും പരന്ന ഭൂപ്രകൃതിയുള്ള ഈ പട്ടണത്തിൽ ഇല്ലതന്നെ. ഇക്കാരണത്താൽ ഈ പട്ടണത്തെ റോക്ക് സിറ്റി എന്നു കൂടി അറിയപ്പെടുന്നു.
ഈ പാറക്കെട്ടിന്റെ ഏറ്റവും മുകളറ്റത്തായി ഭാരതീയ ഈശ്വരസങ്കൽപ്പമായ വിനായകനുവേണ്ടി (ഗണേശൻ) പണികഴിപ്പിച്ചിട്ടുള്ള ഉച്ചിപിള്ളയാർ കോവിൽ സ്ഥിതി ചെയ്യുന്നു. ഇവിടെ നിന്നു നോക്കിയാൽ തിരുച്ചിറപ്പള്ളിയുടെ ഒരു സമ്പൂർണ്ണ കാഴ്ച ആസ്വദിക്കുവാൻ സാധിക്കുന്നതാണ്‌. കുറച്ചുകാലം നായ്ക്കന്മാർ ഈ ക്ഷേത്രം തങ്ങളുടെ സൈനിക കോട്ടയായും ഉപയോഗിച്ചിരുന്നുവെന്നു പറയപ്പെടുന്നു. ഈ പാറയുടെ തെക്കെ മുഖത്തു നിന്നും നോക്കിയാൽ പല്ലവന്മാരുടെ കാലത്ത് മനോഹരമായി രൂപപ്പെടുത്തിയിട്ടുള്ള ഒട്ടനവധി ഗുഹാക്ഷേത്രങ്ങൾ കാണുവാൻ സാധിക്കും. കിഴക്കേ ദിക്കിലായി ശ്രീ നന്ദ്രുദയൻ വിനായക ക്ഷേത്രം സ്ഥിതിചെയ്യുന്നു. ഇവിടത്തെ പ്രധാന ദേവത സർവ്വശക്തനായ ഈശ്വരസങ്കൽപ്പമായ ഗണേശനാണ്‌. ഭീമാകാരമായ ഒരു ഗണേശ വിഗ്രഹവും, മറ്റ് അപൂർവ്വദേവതകളുടെ വിഗ്രഹങ്ങളും ഈ ക്ഷേത്രത്തിൽ കാണുവാൻ സാധിക്കും. എല്ലാ വർഷവും വിനാക ചതുർത്ഥി ദിനത്തിൽ (ഗണേശ ഭഗവാന്റെ പിറന്നാൾ) ഈ ക്ഷേത്രത്തിൽ ഉൽസവം ആഘോഷിക്കപ്പെടുന്നു. സംഗീതരംഗത്തെ അതികായന്മാരായ അനേകം കർണ്ണാടക സംഗീതജ്ഞർ ഈ പ്രസിദ്ധമായ ക്ഷേത്രത്തിൽ 70 വർഷങ്ങളിലേറെയായി സംഗീത കച്ചേരികൾ നടത്തിവരുന്നു. ശിലാ ക്ഷേത്രത്തിന്റെ ചുറ്റുമായി വസ്ത്രവ്യാപാരരംഗത്ത് പ്രത്യേക വൈദഗ്ധ്യവും വളരെ തിരക്കുമുള്ള ഛത്രം എന്ന ഒരു വ്യവസായകേന്ദ്രം പ്രവർത്തിക്കുന്നു.

thar1
thar2