ശ്രീരംഗം ക്ഷേത്രത്തിലേക്ക് സുസ്വാഗതം.

Sri Ranganatha Swamy Temple, Srirangam

ചരിത്രം

ഭഗവാൻ ശ്രീ മഹാവിഷ്ണുവിന്റെ എട്ട് സ്വയംഭൂക്ഷേത്രങ്ങളിൽ (സ്വയം വ്യക്ത ക്ഷേതം) വച്ച് സർവ്വ പ്രധാനമായ ക്ഷേത്രമാണ്‌ ശ്രീരംഗം ക്ഷേത്രം. ദിവ്യദേശങ്ങൾ എന്നറിയപ്പെടുന്ന, 108 വിഷ്ണുക്ഷേത്രങ്ങളിൽ ഒന്നാമത്തെയും, ഏറ്റവും ശ്രദ്ധേയവും, സുപ്രധാനവുമാണ്‌ ഈ ക്ഷേത്രം. തിരുവരംഗ തിരുപ്പതി, പെരിയകോവിൽ, ഭൂലോക വൈകുണ്ഠം എന്നീ പേരുകളിലും ഈ ക്ഷേത്രം അറിയപ്പെടുന്നു. വൈഷ്ണവ വാക്ശൈലി അനുസരിച്ച് “കോവിൽ” ക്ഷേത്രത്തെ പ്രതിനിധീകരിക്കുന്നു. ഈ ക്ഷേത്രം ആകാരത്തിൽ വളരെ വലിപ്പമുള്ളതാണ്‌. ക്ഷേത്ര സമുച്ചയം സ്ഥിതിചെയ്യുന്നത് 156 ഏക്കർ സ്ഥലത്താണ്‌. ഇതിന്‌ ഏഴ് പ്രാകാരങ്ങളുണ്ട്. ഇവ വലിയ കോട്ടകൊത്തളങ്ങളായി ശ്രീകോവിലിനു ചുറ്റുമായാണ്‌ നിർമ്മിച്ചിരിക്കുന്നത്. ഈ പ്രാകാരങ്ങളിലായി പ്രൌഢ ഗംഭീരമായ 21 ഗോപുരങ്ങൾ നിർമ്മിച്ചിരിക്കുന്നത് ഏതൊരു സന്ദർശകനും ഒരു അനുപമമായ ഒരു ദൃശ്യവിരുന്നു തന്നെയായിരിക്കും. ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ഇരട്ടനദികളായ കാവേരി, കോളെറൂൺ എന്നിവയാൽ നിർമ്മിക്കപ്പെട്ട ഒരു ചെറു ദ്വീപിലാണ്‌.

ശ്രീരംഗം ശ്രീ രംഗനാഥസ്വാമി ക്ഷേത്രം ഒരു മഹത്തായ സാമ്രാജ്യത്തിന്റെ ചരിത്രപ്രധാനമായ ഭൂതകാലത്തെയും ആയിരക്കണക്കിന്‌ വർഷങ്ങൾ പഴക്കമുള്ള ഒരു സംസ്കാരത്തെയും വിളിച്ചോതുന്നതാണ്‌. പല്ലവന്മാരുടെ ഭരണം കരുത്തുറ്റ ഒരു മത അടിസ്ഥാനത്തിനു തുടക്കം കുറിച്ചു. ഉദാഹരണത്തിന്‌ ഈ രാജവംശം നൽകിയ പ്രചോദനമാണ്‌ തെക്കെ ഇന്ത്യയിൽ, പ്രത്യേകിച്ച് കർണ്ണാടകയിൽ ഇത്രയധികം ആര്യ സ്ഥാപനങ്ങൾ ഉയർന്നുവരുന്നതിൽ മുഖ്യപങ്കു വഹിച്ചത്. കൊറമാൻഡൽ തീരത്ത് ചോളന്മാർ ഏകദേശം 300ൽ പരം വർഷങ്ങൾ ഭരിക്കുകയും, കിഴക്കൻ ഡക്കാൺ പ്രദേശത്തിന്റെ സിംഹഭാഗത്തും ഹിന്ദു സംസ്കാരം തഴച്ചു വളരുന്നതിന്‌ പ്രോൽസാഹനം നൽകുകയും ചെയ്തു.

history

പതിമൂന്നാം നൂറ്റാണ്ടോടെ മധുരയിലെ പാണ്ഡ്യന്മാരും, മൈസൂരിലെ ഹോശാലന്മാരും ചോളന്മാരെ പരാജയപ്പെടുത്തി. ഹോശാലന്മാർ കൂടുതൽ താൽപ്പര്യം കാണിച്ചത് ശ്രീരംഗം ക്ഷേത്രം പണിതുയർത്തുന്നതിനാണ്‌. അവർ ശിലാലിഖിതങ്ങളും കെട്ടിടങ്ങളും അവശേഷിപ്പിച്ചുകൊണ്ട് ക്ഷേത്രം പുനർനിർമ്മിച്ചു. പതിനാലാം നൂറ്റാണ്ടിൽ പാണ്ഡ്യന്മാർ ഹോശാലന്മാരെ തുരത്തിയോടിച്ചു. പിൽക്കാലത്ത് ഡെക്കാൺ പ്രവിശ്യയെ തുടരെ ആക്രമിച്ച മുഹമ്മദന്മാർക്ക് 1336ൽ സ്ഥാപിക്കപ്പെട്ട വിജയനഗരസാമ്രാജ്യം ഭരിച്ചിരുന്ന ഹിന്ദു രാജാക്കന്മാരുടെ പക്കൽ നിന്നും ശക്തമായ പ്രതിരോധത്തെ നേരിടേണ്ടിവന്നു. 1565 വരെ ഈ സാമ്രാജ്യം അതിന്റെ സ്വാതന്ത്ര്യം നിലനിർത്തിപ്പോന്നു.

ഇക്കാലത്താണ്‌ യൂറോപ്യന്മാർ തെക്കെ ഇന്ത്യയിൽ പ്രത്യക്ഷപ്പെട്ടത്.. പതിനാറാം നൂറ്റാണ്ടിൽ ഒരുകൂട്ടം വിദേശ സഞ്ചാരികളും, വ്യാപാരികളും ഇതിലെ കടന്നു പോയെങ്കിലും, വിജയനഗര സാമ്രാജ്യവുമായി അവരുടെ വ്യാപാരം വർദ്ധിപ്പിക്കുന്നതിനുള്ള ഒരു ഗതാഗത മാർഗ്ഗം എന്നതിൽ കവിഞ്ഞ് ഈ ഉൾനാടുകളിൽ അവർ യാതൊരു താൽപ്പര്യവും കാണിക്കുകയുണ്ടായില്ല. 1600ൽ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയും, 1664ൽ ഫ്രഞ്ച് കമ്പനിയും രൂപീകൃതമാവുകയുണ്ടായി.

1680ൽ ഔറംഗസീബ് ചക്രവർത്തി (1658-1707) പടിഞ്ഞാറൻ ഡക്കാണിൽ ഒരു സൈനികപ്രവർത്തനം നടത്തുകയുണ്ടായി. നീണ്ടുനിന്ന ഉപരോധങ്ങൾക്കും വലിയ ജീവഹാനികൾക്കും തുടർച്ചയായി കോട്ടനഗരികളായിരുന്ന ബീജാപ്പൂരും, ഗോൽക്കൊണ്ടയും ഔറംഗസീബിനു വന്നുചേർന്നു. മരണം വരെ അദ്ദേഹത്തിന്റെ ഈ സൈനികപ്രവർത്തനം നീണ്ടുനിന്നു.

യൂറോപ്പിൽ പക്ഷെ ഓസ്ട്രിയൻ പിൻതുടർച്ചാവകാശ യുദ്ധം ഇംഗ്ലീഷുകാരെയും ഫ്രഞ്ചുകാരെയും പരസ്പര മാൽസര്യത്തിൽ കൊണ്ടെത്തിച്ചു. ഡ്യൂപ്ലക്സ് മദ്രാസ് പിടിച്ചടക്കിയെങ്കിലും (1746) രണ്ടു വർഷങ്ങൾക്ക് ശേഷം ഇംഗ്ലീഷുകാർക്ക് മടക്കി നൽകി. 1752ൽ ഫ്രഞ്ചുകാർ കീഴടങ്ങാൻ നിർബ്ബന്ധിതരായിത്തീരുകയും ഡ്യൂപ്ലക്സ് നിരാകരിക്കപ്പെടുകയും 1754ൽ തിരിച്ചു വിളിക്കപ്പെടുകയും ചെയ്തു.

1760ൽ ലാലി ടൊളൻഡൽ നയിച്ച മറ്റൊരു ഫ്രഞ്ച് അധിനിവേശം ഉണ്ടായെങ്കിലും ഇതും പരാജയമടയുകയും, ഫ്രഞ്ച് വ്യാപാര സമുച്ചയം 1763ൽ തകർക്കപ്പെടുകയും ചെയ്തു. അന്നു മുതൽക്ക് ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ക്രമാനുഗതമായി ഇന്ത്യൻ പ്രവിശ്യകൾ ഒന്നൊന്നായി തങ്ങളുടെ സാമ്രാജ്യത്തോട് കൂട്ടിച്ചേർക്കാൻ തുടങ്ങി. ഫ്രഞ്ചുകാർ ഇടയ്ക്ക് വിജയത്തിൽ എത്തുമെന്ന ഘട്ടം വന്നുവെങ്കിലും പിന്നീട് 1798ൽ മൈസൂർ ആക്രമിച്ച, വെല്ലസ്ലി പ്രഭുവിനാൽ നയിക്കപ്പെട്ട ഇംഗ്ലീഷ് സൈന്യത്തിനു മുന്നിൽ പരാജയപ്പെടുകയുണ്ടായി. 1799ൽ ശ്രീരംഗപട്ടണം കോട്ട ബ്രിട്ടീഷുകാർ പിടിച്ചടക്കി. ഇതിനുശേഷം തെക്കെ ഇന്ത്യൻ പ്രദേശങ്ങളും ഒന്നൊന്നായി ഇംഗ്ലണ്ടിന്റെ അധീനതയിലായിത്തീർന്നു. കർണ്ണാടക, മദ്രാസ് പ്രസിഡൻസിയുടെ നേരിട്ടുള്ള ഭരണത്തിനുകീഴിലായിത്തീർന്നു.