ശ്രീരംഗം ക്ഷേത്രത്തിലേക്ക് സുസ്വാഗതം.

Sri Ranganatha Swamy Temple, Srirangam

 • Terms and conditions

ശ്രീരംഗം ശ്രീരംഗനാഥ സ്വാമി ക്ഷേത്രത്തിന്റെ ശ്രീരംഗം .ഓർഗ്-ഡൊണേഷൻ/ഓൺലൈൻ പൂജാ സേവനങ്ങൾ ഉപയോഗിക്കുന്നതിലൂടെ നിങ്ങൾ താഴെ പറയുന്ന ഉപാധികളും നിബന്ധനകളും കർശനമായി പാലിച്ചിരിക്കേണ്ടതാണ്. ഇതിൽ പരാമർശിച്ചിരിക്കുന്ന ഏത് ഉപാധികളും നിബന്ധനകളും ഏതു സമയത്തും, കൂട്ടിച്ചേർക്കുന്നതിനോ, നീക്കം ചെയ്യുന്നതിനോ, പരിഷ്കരിക്കുന്നതിനോ ക്ഷേത്രത്തിന് പൂർണ്ണമായ അധികാരം ഉണ്ടായിരിക്കുന്നതാണ്. അതിനാൽ ശ്രീരംഗം .ഓർഗ്-ഡൊണേഷൻ/ഓൺലൈൻ പൂജാ സേവനങ്ങൾ ഉപയോഗിക്കുന്നതിനു മുൻപ് ഉപയോക്താവ് ശ്രദ്ധയോടെ ഈ ഉപാധികളും നിബന്ധനകളും വായിച്ചു മനസ്സിലാക്കേണ്ടതാണ്. ശ്രീരംഗം .ഓർഗ്-ഡൊണേഷൻ/ഓൺലൈൻ പൂജാ സേവനങ്ങൾ പ്രകാരം പ്രദർശിപ്പിച്ചിരിക്കുന്ന എല്ലാവിധ സാധനങ്ങളും സേവനങ്ങളും, വിവരങ്ങളും, “പൂജ നടത്തുന്നതിനുള്ള ഒരു ക്ഷണം” മാത്രമാണ്. നിങ്ങൾ സംഭാവന നൽകുന്നതിനോ പൂജ നടത്തുന്നതിനോ നൽകുന്ന ഓർഡർ താഴെ കൊടുക്കുന്ന വ്യവസ്ഥകൾക്കും നിബന്ധനകൾക്കും ബാധകമായിരിക്കും. നിങ്ങളുടെ പൂജ സ്വീകരിക്കാനും, നിരാകരിക്കാനുമുള്ള അധികാരം ശ്രീരംഗം ക്ഷേത്രത്തിനുണ്ടായിരിക്കുന്നതാണ്. നിങ്ങളും ക്ഷേത്രവും തമ്മിലുള്ള കരാറിന്റെ ഉപാധികളും നിബന്ധനകളും താഴെ പറയുന്നവയാണ് :-

 • യൂസർ (ഉപയോക്താവ്) തനിക്ക് 18 വയസ്സ് പൂർത്തിയായിട്ടുള്ളതാണെന്നും മാതാപിതാക്കളുടെയോ, നിയമാനുസൃത രക്ഷകർത്താവിന്റെയോ അനുമതിയോടെയാണ് ക്ഷേത്രവുമായി ബന്ധപ്പെടുന്നതെന്നും സാക്ഷ്യപ്പെടുത്തേണ്ടതാണ്.
 • ഈ ഉപാധികളും വ്യവസ്ഥകളും ഇതിനു മുൻപ് പറഞ്ഞിട്ടുള്ള എല്ലാ പ്രതിപാദനങ്ങളെയും, ധാരണകളെയും, വ്യവസ്ഥകളെയും, അസാധുവാക്കുന്നതും സമർപ്പിക്കപ്പെടുന്ന മറ്റ് ഏതൊരു ഓർഡറിനെ സംബന്ധിക്കുന്ന വ്യവസ്ഥകളെ സംബന്ധിച്ചും വ്യത്യസ്തതകളില്ലാതെ നിലനിൽക്കുന്നതും ആയിരിക്കും. ക്ഷേത്രത്തിന്റെ ഇ ഡൊണേഷൻ/ഓൺലൈൻ പൂജാ സേവനങ്ങൾ ഉപയോഗിക്കുന്നതിലൂടെ നിങ്ങൾ ഈ വ്യവസ്ഥകൾ പാലിക്കാൻ ബാദ്ധ്യസ്ഥനായിരിക്കുന്നതാണ്.
 • എല്ലാ പ്രതിഫലങ്ങളും, പ്രത്യേകിച്ച് നിഷ്കർഷിച്ചിട്ടില്ലാത്ത പക്ഷം ഇന്ത്യൻ രൂപയിൽ നൽകേണ്ടതാണ്.
 • എല്ലാ നിരക്കുകളിലും, ഈശ്വര സേവനങ്ങളിലും മുൻകൂർ നോട്ടീസ് കൂടാതെ മാറ്റം വരുത്തുന്നതിനുള്ള പൂർണ്ണമായ അധികാരം ക്ഷേത്രത്തിൽ നിക്ഷിപ്തമാണ്.
 • ശരിയായി നൽകിയിട്ടില്ലാത്ത നിരക്കുള്ള ഏതെങ്കിലും വസ്തുവിനു നൽകിയിട്ടുള്ള ഓർഡർ നിരസിക്കുന്നതിനോ, തടയുന്നതിനോ ഉള്ള അധികാരം ക്ഷേത്രത്തിനുണ്ടായിരിക്കുന്നതാണ്. ഓർഡർ ശരിവയ്ക്കുകയോ, ക്രെഡിറ്റ് കാർഡ് വഴി നിരക്കുകൾ ചുമത്തുകയോ ചെയ്താലും ഇത് ബാധകമായിരിക്കും. ക്ഷേത്രം ഇങ്ങനെ നിങ്ങളുടെ പണം സ്വീകരിച്ചിട്ടുണ്ടെങ്കിൽ ആ പണം നിങ്ങളുടെ ക്രെഡിറ്റ് കാർഡിലേക്ക് തിരികെ നിക്ഷേപിക്കുകയും ഇ മെയിൽ വഴി നിങ്ങളെ വിവരം അറിയിക്കുകയും ചെയ്യുന്നതാണ്.
 • ക്രെഡിറ്റ് കാർഡ് ഇടപാടുകൾക്കായി നിങ്ങളുടെ സ്വന്തം ക്രെഡിറ്റ് കാർഡ് ഉപയോഗിക്കേണ്ടതാണ്. വ്യാജ കാർഡുകൾ ഉപയോഗിക്കുന്നതു വഴിയുണ്ടാകുന്ന കുഴപ്പങ്ങൾക്ക് ക്ഷേത്രം ഉത്തരവാദിയായിരിക്കുന്നതല്ല. വ്യാജകാർഡുകൾ ഉപയോഗിക്കുകയാണെങ്കിൽ അതിന്റെ പൂർണ്ണമായ ബാദ്ധ്യത ഉപയോക്താവിനായിരിക്കുന്നതും, ഇത് വ്യാജമാണോ അല്ലയോ എന്ന് തെളിയിക്കേണ്ടി വന്നാൽ അത് തെളിയിക്കേണ്ട ബാദ്ധ്യതകൂടി ഉപയോക്താവിനു മാത്രം ഉണ്ടായിരിക്കുന്നതുമാണ്.
 • ഒരിക്കൽ സൈറ്റിൽ പ്രസിദ്ധീകരിച്ചു കഴിഞ്ഞാൽ പിന്നെ ക്യാൻസൽ ചെയ്യുന്നതിനുള്ള അപേക്ഷകളൊന്നും തന്നെ പ്രോൽസാഹിപ്പിക്കുന്നതല്ല.
 • നിങ്ങൾ (തെറ്റായ പേരും വിലാസവും നൽകുന്നതു കൊണ്ടും മറ്റും) കാരണം ഏതെങ്കിലും പ്രസാദം ലഭിക്ക്കാതിരിക്കുന്നതായാൽ, ശരിയായ വിലാസത്തിൽ പ്രസാദം എത്തിക്കുന്നതിനായി ക്ഷേത്രത്തിനു ചെലവാകുന്ന പണം ഓർഡർ നൽകുന്ന ഉപയോക്താവിൽ നിന്നും ഈടാക്കപ്പെടുന്നതായിരിക്കും.
 • വെള്ളപ്പൊക്കം, അഗ്നിബാധ, യുദ്ധങ്ങൾ, പ്രകൃതിപരമായ കാരണങ്ങൾ, ക്ഷേത്രത്തിന്റെ നിയന്ത്രണത്തിലല്ലാത്ത മറ്റെന്തെങ്കിലും കാരണങ്ങൾ, എന്നിവയാൽ പ്രസാദം എത്തിക്കുന്നത് വൈകുകയോ/പ്രസാദം ലഭിക്കാതിരിക്കുകയോ ചെയ്താൽ അതിനുള്ള ബാദ്ധ്യത ക്ഷേത്രത്തിനുണ്ടായിരിക്കുന്നതല്ല.
 • ക്ഷേത്രമോ, ക്ഷേത്രം സേവനദാതാക്കളോ, ക്ഷേത്രത്തിന്റെ വിദഗ്ധോപദേശസമിതിയോ, ക്ഷേത്രം നിർദ്ദേശിക്കുന്ന കരാർ കമ്പനികളോ നൽകുന്ന സേവനങ്ങൾ നിയമപരമായി ശരിയായ ആവശ്യങ്ങൾക്കു മാത്രമേ ഉപയോഗിക്കുകയുള്ളൂ എന്ന് ഉപയോക്താവ് ഉറപ്പു നൽകുന്നു.
 • ശരിയായതും, സത്യസന്ധമായതുമായ വിവരങ്ങൾ മാത്രമേ നൽകൂ എന്ന് ഉപയോക്താവ് ഇതിനാൽ സമ്മതിക്കുന്നു. ഏതു സമയത്തും, ഉപയോക്താവ് നൽകിയിട്ടുള്ള വിവരങ്ങൾ യഥാർത്ഥമാണോ എന്ന് പരിശോധിച്ച് ഉറപ്പു വരുത്തുന്നതിനുള്ള അധികാരം ക്ഷേത്രത്തിനുണ്ടായിരിക്കുന്നതാണ്. ഇത്തരം പരിശോധനകളിൽ ഏതെങ്കിലും വിവരങ്ങൾ (പൂർണ്ണമായോ ഭാഗികമായോ) തെറ്റാണെന്ന് ബോദ്ധ്യപ്പെടുന്ന പക്ഷം, ഇത്തരം ഉപയോക്താക്കളുടെ രജിസ്ട്രേഷൻ തിരസ്കരിക്കുന്നതിനും, ഉപയോക്താവിനെ ക്ഷേത്രം സേവനങ്ങൾ/ഇ പൂജ/ഇ ഡോണേഷൻ/മറ്റ് ഓൺലൈൻ പൂജകൾ എന്നിവ ഉപയോഗിക്കുന്നതിൽ നിന്നും മുന്നറിയിപ്പ് കൂടാതെ നീക്കം ചെയ്യുന്നതിനുമുള്ള പൂർണ്ണമായ അധികാരം ക്ഷേത്രത്തിൽ നിക്ഷിപ്തമാണ്.
 •  ഈ സൈറ്റ് ഉപയോഗിക്കുന്നതുമൂലം ഉപയോക്താവിനുണ്ടാകുന്ന ഒരു കഷ്ടനഷ്ടങ്ങൾക്കും ക്ഷേത്രം ഉത്തരവാദിയായിരിക്കുന്നതല്ല. സേവന ദാതാക്കളുടെ ഭാഗത്തു നിന്നുള്ള ഏതെങ്കിലും പ്രവൃത്തികളോ/വീഴ്ച്ചകളോ മൂലം ഒരുപക്ഷേ പണം/അടിസ്ഥാന വിവരങ്ങൾ എന്നിവ നഷ്ടപ്പെടുകയോ, ലഭിക്കാതിരിക്കുകയോ, പ്രസാദങ്ങൾ നഷ്ടപ്പെടുകയോ, സേവനലഭ്യതയിൽ തടസ്സം നേരിടുകയോ ചെയ്താൽ അതിന് ക്ഷേത്രം ഉത്തരവാദിയായിരിക്കുന്നതല്ല. ഈ ബാദ്ധ്യതാ നിരാകരണത്തിൽ പ്രകടനത്തിലുണ്ടാകുന്ന കേടുപാടുകൾ, തെറ്റുകൾ, വീഴ്ച്ചകൾ, തടസ്സം, മായ്ച്ചുകളയൽ, ന്യൂനതകൾ, ട്രാൻസ്മിഷനിലോ ഓപ്പറേഷനിലോ വരുന്ന താമസം, കമ്പ്യൂട്ടർ വൈറസ്, കമ്യൂണിക്കേഷൻ ലൈൻ തടസ്സം, മോഷണം, അനധികൃത കടന്നുകയറ്റം, രൂപാന്തരം വരുത്തൽ, രേഖകൾ ഉപയോഗിക്കൽ, കരാറുകളുടെ ലംഘനം, കപടമായ പെരുമാറ്റം, അവഗണന, മറ്റു കാരണങ്ങളോ പ്രവർത്തികളോ എന്നിവയ്ക്കും ബാധകമായിരിക്കും.
 •  ശ്രീരംഗം . ഓർഗ് ഇ പൂജ ഇ ഡൊണേഷൻ /ഓൺലൈൻ പൂജ എന്നിവയൊക്കെ സ്വന്തം ഉത്തരവാദിത്തത്തിൽ മാത്രമാണ് ഉപയോഗിക്കുന്നതെന്ന് ഉപയോക്താവ് പ്രതീകാത്മകമായി സമ്മതിച്ചിരിക്കുന്നു. ശ്രീരംഗം.ഓർഗ് ഇ പൂജ/ഇ ഡൊണേഷൻ വ്യവസ്ഥ യാതൊരുവിധത്തിലും, പ്രത്യക്ഷമായോ പരോക്ഷമായോ ഒരു ഗുണമേന്മാ ഉത്തരവാദിത്തം നൽകുന്നില്ല. ക്ഷേത്രം, ക്ഷേത്ര സേവനദാതാക്കൾ, ഉദ്യോഗസ്ഥർ, ഏജന്റുമാർ, വിദഗ്ധോപദേശം നൽകുന്നവർ, കരാർ കമ്പനികൾ എന്നിവർ ഈ സേവനം മുഖേനയുണ്ടാവുന്ന ഫലങ്ങൾ; കൃത്യത, വിശ്വാസ്യത, ഉൾപ്പെടുത്തിയിരിക്കുന്ന വിവരങ്ങൾ, സേവനം, വ്യവഹാരങ്ങൾ എന്നിവയെ ഒക്കെ സംബന്ധിച്ച് പ്രത്യക്ഷമായോ പരോക്ഷമായോ യാതൊരു വിധത്തിലുള്ള ഉറപ്പുകളും നൽകുന്നില്ല.
 • ക്ഷേത്രത്തിന്റെ ശീലം നൽകുന്നവിവരങ്ങളുടെ സ്വകാര്യതയെ നിലനിർത്തുന്നതിനു പരിശ്രമിക്കുക എന്നതാണെന്നിരിക്കിലും ഈ വിവരങ്ങളുടെ സ്വകാര്യതയെ കുറിച്ച് യാതൊരു ഉറപ്പും ക്ഷേത്രം നൽകുന്നില്ല.
 • ഈ കരാർ ഇന്ത്യയിൽ നിലനിൽക്കുന്ന നിയമങ്ങൾക്കനുസൃതമായി വ്യാഖ്യാനിക്കേണ്ടതാണ്. ഈ കരാർ മൂലം ഉണ്ടാകുന്ന ഏതൊരു നടപടിക്രമങ്ങളുടെയും നിയമപരിധി ട്രിച്ചിയിലുള്ള കോടതികളായിരിക്കുന്നതാണ്.